Monday, March 23, 2026 Last Updated 47 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 09.15 AM

പിണറായിസം എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസം', ഭാരതാംബ വിവാദം അനാവശ്യം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

george kurian

മലപ്പുറം: വികസനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ( George Kurian ). കേരളത്തില്‍ ഒരു ദേശീയപാത ഉണ്ടാകുന്നതിന് നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിവന്നു. ദേശീയപാത നിര്‍മാണത്തിലെ വീഴ്ചകള്‍ സ്വാഭാവികമാണ്. അത് പരിഹരിക്കും. ദേശീയപാതയുടെ ക്രെഡിറ്റ് ആര്‍ക്കെന്ന് പണി പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകും. മറ്റ് സംസ്ഥാനങ്ങള്‍ പോലെ കേരളം വികസിച്ചില്ല എന്ന കാര്യത്തിന്‍ ഇടതു- വലതു മുന്നണികള്‍ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ഒരു പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിന് ശേഷമാണ് അതിന്റെ ക്രെഡിറ്റിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. കേരളം വികസിക്കണമെങ്കില്‍ ബിജെപി വിജയിക്കണം. വികസനം കൊണ്ടുവരുമ്പോള്‍ തടയും എന്നതാണ് സിപിഎമ്മിന്റെ നിലപാട്. വ്യവസായശാലകള്‍ പൂട്ടും പൂട്ടിക്കും എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. പിണറായിസമെന്നാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Ads by Google
Sunday 08 Jun 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google