Monday, March 23, 2026 Last Updated 44 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 08.11 PM

ഇറച്ചിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഇടുക്കി കോൺഗ്രസ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചു

uploads/news/2025/06/785139/congrees---flg.gif
photo - facebook

ഇടുക്കി : ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷ്, ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് പിടിയിൽ ആയത്. രതീഷ് ഇരട്ടയാർ പഞ്ചായത്ത്‌ ഒൻപതാം വാർഡ് മെമ്പറാണ്.

മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് ലക്കി നായക് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പോലീസ് പരിശോധനക്കെത്തിയത്. രതീഷിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായകും. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.

Ads by Google
Saturday 07 Jun 2025 08.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google