Monday, March 23, 2026 Last Updated 49 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 07.07 PM

ദേശീയ സരസ് മേള ; കുടുംബശ്രീ സംരംഭകര്‍ നേടിയത് 12 കോടി രൂപ

national saras mela ,
photo - twitter

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് 'എന്റെ കേരളം' പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ നേടിയത് 12.09 കോടി രൂപയുടെ വിറ്റുവരവ്. 13 ദിവസം നടന്ന മേളയിലൂടെയാണിത്. ഉത്പന്ന വിപണനത്തിലൂടെ മാത്രം 11 കോടി രൂപയും ഫുഡ് കോര്‍ട്ട് വഴി 1.09 കോടി രൂപയും ലഭിച്ചു.

13 ജില്ലകളില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശനത്തിലും കുടുംബശ്രീ സംരംഭകര്‍ പങ്കെടുത്തിരുന്നു. ഉത്പന്ന വിപണനവും ഫുഡ്‌കോര്‍ട്ടും 2.70 കോടി രൂപയുടെ വിറ്റുവരവാണ് വനിതാസംരംഭകര്‍ക്ക് നേടിക്കൊടുത്തത്. ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകര്‍ സ്വന്തമാക്കി.

Ads by Google
Saturday 07 Jun 2025 07.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google