Monday, March 23, 2026 Last Updated 49 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 04.39 PM

വാറ്റുചാരായവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ

ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.
uploads/news/2025/06/785127/1.gif
photo - facebook

പയ്യോളി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാന്‍പോയ സമയത്ത് എക്‌സൈസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ അഭിലാഷ് എന്നയാളും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.

Ads by Google
Saturday 07 Jun 2025 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google