Monday, March 23, 2026 Last Updated 42 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 03.38 PM

കാസർകോഡ് കാറിന്റെ്‌ മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ

uploads/news/2025/06/785123/arrest.gif
photo; representative image

കാസ‍ർകോട്: കാസർകോഡ്കറന്തക്കാടിൽ കാറിന്റെ മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്ക മജർ സ്വദേശി ഉബൈദ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം വാടകയ്ക്കെടുത്തതാണെന്ന് പോലീസ് കണ്ടെത്തി.

വിഷയത്തിൽ മന്ത്രി ഇടുപെടൽ നടത്തുകയും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാറിൻ്റെ ഡിക്കിയുടെ മുകളിലിരുന്നാണ് ഇന്നലെ രാത്രിയിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയത്. യുവാവ് അഭ്യാസപ്രകടനം നടത്തിയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രാക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

Ads by Google
Saturday 07 Jun 2025 03.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google