Monday, March 23, 2026 Last Updated 41 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 01.42 PM

ഭാരതാംബ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ ; ദേശീയപതാക ഉയര്‍ത്തി വൃക്ഷത്തൈ നട്ടു

uploads/news/2025/06/785117/CPI11.jpg

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിഷേധിച്ച് തൃശൂരില്‍ ജില്ല ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു. ആര്‍എസ്എസ് ചിഹ്നത്തില്‍ വിളക്ക് കത്തിക്കാന്‍ സിപിഐ മന്ത്രിമാരെ കിട്ടില്ലെന്നും സിപിഐയ്ക്കും സിപിഎമ്മിനും ഒരേ അഭിപ്രായമാണെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഭരണഘടനയാണോ ആര്‍എസ്എസാണോ ഗവര്‍ണര്‍ക്ക് പ്രധാനമെന്ന് ബിനോയ് വിശ്വം ചോദിച്ചു. 'ഭാരത് മാതാ കീ ജയ്' എന്ന് പരസ്യമായി പറഞ്ഞുകൊണ്ടായിരുന്നു കൊടി ഉയര്‍ത്തിയത്. രാജ്ഭവന്‍ വര്‍ഗ്ഗീയവല്‍ക്കരണം നടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. രാജ്യം അംഗീകരിച്ച നടപടികളെ അംഗീകരിക്കാനാകൂ എന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പ്രതികരിച്ചപ്പോള്‍ ബോധപൂര്‍വ്വം കേരളത്തില്‍ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമമെന്ന് റവന്യൂമന്ത്രി രാജന്‍ പറഞ്ഞു. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമാക്കാനോ രാഷ്ട്രീയവല്‍ക്കരിക്കാനോ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്ഭവന്‍ പൊതു ഇടമാണെന്നും പറഞ്ഞു. ഗവര്‍ണറുടെ പ്രസ്താവന രാജന്‍ എണ്ണിപ്പറയുകയും ചെയ്തു. മന്ത്രിമാരുടേത് ഇന്ത്യയിലെ 142 കോടി മനുഷ്യരുടെ മതേതര മനസ്സാണെന്നും പറഞ്ഞു. അതേസമയം ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി എത്തി. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ പ്രതികരണമായിരുന്നു വിചിത്രം. അമ്മയ്ക്ക് ഏത് വസ്ത്രം ധരിപ്പിക്കണമെന്ന് തീരുമാനിക്കാമെന്നും ഭാരതാംബ എല്ലാവരുടേയും അമ്മയാണ്. മക്കളെ സംബന്ധിച്ചിടത്തോളം അമ്മ ഏത് വസ്ത്രം ഇടണമെന്ന് മക്കള്‍ക്ക് തീരുമാനിക്കാം. എന്നായിരുന്നു പ്രതികരണം.

Ads by Google
Saturday 07 Jun 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google