Thursday, March 19, 2026 Last Updated 16 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 12.51 PM

അന്ന് മുതൽ ഇന്ന് വരെ ചിരിപ്പിച്ചു മെയിനായി ബൈജു സന്തോഷ് ; 'വ്യസനസമേതം ബന്ധുമിത്രാദികൾ' വരുന്നു ജൂൺ 13ന്

uploads/news/2025/06/785106/vyasanasametham.gif

അനശ്വര രാജൻ നായികയായി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തിയറ്ററുകളിലേക്കെത്തുകയാണ്. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്റ്റർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നടൻ ബൈജു സന്തോഷിന്റെ ക്യാരക്ടർ പോസ്റ്റാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ബൈജു ചെയ്യുന്നത്. മരണ വീട്ടിലെ മെയിൻ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിലെ ബൈജുവിന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മലയാളികൾക്കിടയിൽ ഒരുപാട് സ്വീകാര്യനായ ബൈജു 1981ൽ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം അദ്ദേഹം 300ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളും ചെയ്ത ബൈജു സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയും വഴിയാണ് ശ്രദ്ധേയനായി മാറുന്നത്. പത്ത് വയസ്സുള്ളപ്പോൾ തന്നെ സിനിമ ലോകത്തിലെത്തിയ ബൈജു ദിനരാത്രങ്ങൾ (1988), ന്യൂസ് ഇൻ (1989), കോട്ടയം കുഞ്ഞച്ചൻ (1990), ഡിക്റ്റക്ടീവ് (2007), ഏഞ്ചൽ ജോൺ (2009), സ്റ്റൈൽ (2016) തുടങ്ങിയ സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ ചെയ്തെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയറിലെ വഴിത്തിരിവ് ലഭിച്ചത്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലെ സ്റ്റീഫൻ അച്ചായന്റെ വേഷം നിരൂപക പ്രശംസയും നേടിയിരുന്നു. ലൂസിഫർ, പട്ടാഭിരാമൻ, ഹാപ്പി സർദാർ എന്നിവയാണ് അദ്ദേഹത്തിന്റെ 2019 ലെ റിലീസുകൾ. 2020ൽ, മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന സിനിമയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. 2025ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായ എമ്പുരാനിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇനിയേറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള വ്യസനസമേതം ബന്ധുമിത്രാദികളിലെ ആദ്ദേഹത്തിന്റെ വേഷത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രൊമോ ഗാനവും ആദ്യ ഗാനവുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ ,ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ എന്നിവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

Ads by Google
Saturday 07 Jun 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google