Monday, March 23, 2026 Last Updated 38 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 11.28 AM

ആര്‍സിബിയുടെ വിജയാഘോഷ ദുരന്തം: കര്‍ണാടകാ ക്രിക്കറ്റ് അസോസിയേഷന്‍ രാജിവെച്ചു

uploads/news/2025/06/785099/bemgaluru.jpg

ബംഗലുരു : ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരുവിന്റെ വിക്ടറി ആഘോഷ ദുരന്തവുമായി ബന്ധപ്പെട്ട് കര്‍ണാടാക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ രാജിവെച്ചു. കെ.സി.എ തലവന്‍ ശങ്കര്‍, സെക്രട്ടറി ഇഎസ് ജയറാം എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വെച്ചത്. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരാദിത്വം ഏറ്റെടുത്താണ് പദവി രാജി വെച്ചിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാണ് കര്‍ണാടകാ സര്‍ക്കാരിനെക്കൊണ്ട് പരിപാടി വെപ്പിച്ചതെന്നാണ് ആക്ഷേപം. പരിപാടി വെച്ചതല്ലാതെ പരിപാടിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ജാഗ്രത ക്രിക്കറ്റ് അസോസിയേഷന്‍ കാട്ടിയില്ലെന്നാണ് വിമര്‍ശനം. പോലീസിന്റെ നടപടിയും ഒരു വശത്തുണ്ട്. അതിനിടയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഇതിഹാസതാരം വിരാട്‌കോഹ്ലിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും വന്നിട്ടുണ്ട്.

സംഭവത്തില്‍ ഇന്നലെ ആര്‍സിബിയുടെ ഉന്നതോദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍സിബിയുടെ ഉന്നത മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. മുംബൈയിലേക്കുള്ള യാത്രാമധ്യേ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.30ഓടെയാണ് അറസ്റ്റ് ചെയ്തത്.

വിജയാഘോഷങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ആലോചിക്കുകയാണ് ബിസിസിഐയും. 'ചില ഘട്ടത്തില്‍ ബിസിസിഐ എന്തെങ്കിലും ചെയ്യേണ്ടിവരും. ഞങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരനാകാന്‍ കഴിയില്ല,' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ക്രിക്ക്ബസിനോട് പറഞ്ഞു. 'ഇത് ആര്‍സിബിയുടെ സ്വകാര്യ കാര്യമായിരുന്നു, പക്ഷേ ബിസിസിഐയിലെ ഞങ്ങള്‍ക്ക് ഇന്ത്യയിലെ ക്രിക്കറ്റിന്റെ ഉത്തരവാദിത്തമുണ്ട്, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.' ഇത്തരം വിജയങ്ങള്‍ക്ക് ശേഷം റോഡ് ഷോകള്‍ നടത്തരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിരുന്നു.

Ads by Google
Saturday 07 Jun 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google