Monday, March 23, 2026 Last Updated 39 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 10.38 AM

ഭാരതാംബാ വിവാദം: കൃഷിവകുപ്പ് മന്ത്രിയുടെ വീടിന് മുന്നില്‍ ബിജെപി-സിപിഐ സംഘര്‍ഷം

uploads/news/2025/06/785094/cpi-bjp.jpg

ആലപ്പുഴ: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ബിജെപി - സിപിഐ സംഘര്‍ഷം. പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സമാധാനപരമായി പിരിച്ചുവിട്ടു. രാജ്ഭവനിലെ പരിപാടിയില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാനാകില്ലെന്ന് കൃഷിവകുപ്പ് നിലപാട് എടുത്തതോടെ വന്‍ വിവാദമായി മാറിയിരുന്നു.

ഇതിന് പിന്നാലെ കൃഷിമന്ത്രി പി. പ്രസാദ് പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രവും വിളക്കുമായി ബിജെപി വിവിധ സ്ഥലങ്ങളിലും മന്ത്രിയുടെ വീടിന് മുന്നിലും പ്രതിഷേധിച്ചിരുന്നു. ഇന്ന് മന്ത്രിയുടെ ചാരുമൂട്ടിലെ ഓഫീസിന് മുന്നില്‍ ചിത്രം വെച്ച് വിളക്ക് തെളിയിക്കാന്‍ ബിജെപി കായംകുളം വിഭാഗം എത്തിയതോടെ സിപിഐ പ്രവര്‍ത്തകരും സംഘടിച്ചെത്തുകയായിരുന്നു. ഓഫീസിന് മുന്നില്‍ ബിജെപിയുടെ പരിപാടി അനുവദിക്കില്ലെന്നും ഫലവൃക്ഷത്തൈ നടുമെന്ന് വ്യക്തമാക്കി സിപിഐ എത്തുകയായിരുന്നു. ഇരു വിഭാഗവും മുദ്രാവാക്യം വിളിക്കുകയും പിന്നീട് അത് തര്‍ക്കമായി മാറുകയും കയ്യേറ്റമാകുമെന്ന ഘട്ടത്തില്‍ പോലീസ് ഇടപെടുകയായിരുന്നു.

കഴിഞ്ഞദിവസവും ബിജെപി മുഖ്യമന്ത്രിയുടെ വീടിന് മുന്നിലും മന്ത്രി നടത്തുന്ന പരിപാടികളില്‍ വേദിക്ക് മുന്നിലും എത്തിയിരുന്നു. നേരത്തേ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണമെന്ന രാജ്ഭവന്റെ നിര്‍ദേശം കൃഷിവകുപ്പ് തള്ളുകയായിരുന്നു. പകരം രാജ്ഭവനിലെ പരിപാടി ഒഴിവാക്കി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഫലവൃക്ഷത്തൈ നട്ട് കൃഷിമന്ത്രി പരിസ്ഥിതിദിനം ആഘോഷിക്കുകയും ചെയ്തതോടെയാണ് വിവാദം.

Ads by Google
Saturday 07 Jun 2025 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google