Thursday, March 19, 2026 Last Updated 20 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 09.50 AM

' ദുബായ്ക്കാരന്റേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും കല്യാണ ആലോചന വന്നിരുന്നു, ഇപ്പോള്‍ നോക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു' ; രേണു സുധി

she, many

അന്തരിച്ച നടനും കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. ഷോര്‍ട്ട് ഫിലിമ്‌സും ആല്‍ബവുമൊക്കെയായി അഭിനയത്തില്‍ സജീവമാണ് രേണു. ഇപ്പോഴിതാ തനിക്ക് നിരവധി വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ അേതക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും പറയുകയാണ് രേണു സുധി. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു രേണു സുധിയുടെ പ്രതികരണം.

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുളള ചോദ്യത്തിന് , '' മനുഷ്യരല്ലേ. പ്രണയവും കാര്യങ്ങളുമൊക്കെ ഓരോ മനുഷ്യന്റേയും ഉളളിലെ ചിന്തകളാണ്. പക്ഷേ ഈ നിമിഷം വരെ എനിക്ക് സുധിച്ചേട്ടനോട് മാത്രമെ പ്രണയമുളളൂ. ഇതുവരെ വേറൊരു കല്യാണത്തെ പറ്റി ചിന്തിക്കുന്നുമില്ല. ഞാന്‍ ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. വേറെ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് യഥാര്‍ത്ഥ പ്രണയം ഉളളത് സുധിയോട് മാത്രമാണ്. അതില്‍ നിന്നും എനിക്ക് മാറാനും പറ്റിയിട്ടില്ല. പിന്നെ എന്തിനാണ് ഞാന്‍ വേറോരാളെ പ്രണയിക്കുന്നത്. എല്ലാവര്‍ക്കും ഉളളില്‍ ഫീലിങ്‌സ് ഒക്കെ വരും. കുറച്ച് ദിവസം കഴിഞ്ഞിട്ട് എനിക്ക് പ്രണയം ഉണ്ടെന്ന് പോസ്റ്റ് ഇടുമാരിക്കും. അതൊരിക്കലും സുധിച്ചേട്ടനെ ഉപേക്ഷിച്ച് വേറോരാളെ െകട്ടുന്നതല്ല. എന്റെ ഫീലിങ്‌സാണ്'' , രേണു പറയുന്നു.

'' കല്യാണ ആലോചനകള്‍ എനിക്ക് ഒരുപാട് വരുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ആള് ഡിവോഴ്‌സ് ആണ്. പുളളി നേരിട്ട് തന്നെയാണ് സംസാരിച്ചത്. ഇപ്പോള്‍ നോക്കില്ലെന്ന് പറഞ്ഞ് തിരികെ അയച്ചു. മോളേപ്പോലെ നോക്കിക്കോളാം എന്ന് പറഞ്ഞൊരു ദുബായ്ക്കാരന്‍ വന്നിരുന്നു. എന്റേല്‍ സ്വത്തുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്ത് വന്നാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ വരുന്നുണ്ട്. കല്യാണം കഴിക്കാമെന്ന് പറഞ്ഞ് നാലഞ്ച് ആലോചനകളെങ്കിലും വന്നിട്ടുണ്ട്. നേരിട്ടാണ് അവരൊക്കെ സംസാരിക്കുന്നത്'', എന്നും രേണു കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 07 Jun 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google