Monday, March 23, 2026 Last Updated 38 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 06.34 PM

സ്റ്റാലിനൊപ്പമെത്തി, കമല്‍ഹാസന്‍ നാമനിര്‍ദേശ പത്രിക നല്‍കി

kamal hassan

ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷനും സൂപ്പര്‍താരവുമായ കമല്‍ ഹാസന്‍ (Kamal Haasan) രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു പത്രിക സമര്‍പ്പിച്ചത്.

നിലവിലെ രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പി വില്‍സണ്‍, കവിയും എഴുത്തുകാരിയുമായ സല്‍മ, മുന്‍ എംഎല്‍എ എസ്ആര്‍ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചു. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളായി ഇമ്പദുരൈ, മുന്‍എംഎല്‍എ എം ധനപാല്‍ എന്നിവരാണു പത്രിക നല്‍കിയത്. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെവരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ അണ്ണാ ഡിഎംകെയ്ക്കും രാജ്യസഭയിലേക്കു അയക്കാനാകും.

Ads by Google
Friday 06 Jun 2025 06.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google