Tuesday, March 24, 2026 Last Updated 3 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 08.34 AM

സൈഡ് നല്‍കാന്‍ തര്‍ക്കം ; യുവാവിനെ എസ്‌ഐയും കോണ്‍സ്റ്റബിളും ബോണറ്റിലിട്ടു ഓടിച്ചു, വാഹനമിടുപ്പിച്ച് കൊന്നു

uploads/news/2025/05/781147/police1.jpg

നെടുമ്പാശ്ശേരി: യുവാവിനെ ബോണറ്റില്‍ കിടത്തി അതിവേഗത്തില്‍ ഓടിച്ച ശേഷം വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുവാവ് മരിച്ച സംഭവത്തില്‍ സിഐഎസ്എഫ് എസ്‌ഐയും കോണ്‍സ്റ്റബിളും അറസ്റ്റിലായി.എസ്‌ഐ വിനയകുമാറും കോണ്‍സ്റ്റബിള്‍ മോഹനുമാണ് അറസ്റ്റിലായിരിക്കുന്നത്. തുറവൂര്‍ സ്വദേശിയായ ജിജോ എന്ന യുവാവിനെ ഇവര്‍ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ബുധനാഴ്ച രാത്രി 11 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്നും പോകുമ്പോള്‍ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ എക്‌സ്പ്രസ്സോ കാര്‍ ജിജോയുടെ വാഹനത്തില്‍ ഇടുപ്പിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ജോജിയെ ബോണറ്റിലിട്ട് ഓടിച്ചുപോകുകയും ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതിവേഗതയില്‍ ഒരു കിലോമീറ്ററുകള്‍ വാഹനം ഓടിച്ചുപോയി. അതിന് ശേഷം ബ്രേക്കിട്ട് ബോണറ്റില്‍ നിന്നും വീഴ്ത്തി പിന്നെ കാര്‍ ഇടുപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

വാഹനം ഓടിച്ചിരുന്നത് എസ്‌ഐ വിനയകുമാര്‍ ആയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താന്‍ രക്തപരിശോധന നടത്തും. നെടുമ്പാശ്ശേരി പോലീസ് വിനയ്കുമാറിനെയും മോഹനെയും ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം അമിതവേഗതയിലായിരുന്നെന്നും ദീര്‍ഘദൂരം ഓടിച്ചുപോയ ശേഷം പെട്ടെന്ന് ബ്രേക്കിട്ട് ജിജോയെ താഴേയ്ക്ക് വീഴിക്കുകയുമായിരുന്നു.

Ads by Google
Thursday 15 May 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google