Tuesday, March 24, 2026 Last Updated 4 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 01.07 PM

ഷോപ്പിയാനിലെ നുഴഞ്ഞുകയറ്റം ; നാലുപേരില്‍ മൂന്ന് ഭീകരരെയും സുരക്ഷാസേന വധിച്ചു

uploads/news/2025/05/780785/shopian.jpg

ശ്രീനഗര്‍: ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നാലെ ഷോപ്പിയാനില്‍ നുഴഞ്ഞുകയറിയ നാലു ഭീകരരില്‍ മൂന്ന് പേരെ സുരക്ഷാസേന വധിച്ചു. ലഷ്‌ക്കര്‍ ഇ തയ്ബയുമായി ബന്ധപ്പെട്ട നാലുപേരുമായി ഷോപ്പിയാനിലെ സിന്‍പഥര്‍ കെല്ലര്‍ പ്രദേശത്ത് സുരക്ഷാസേന ഏറ്റുമുട്ടിയിരുന്നു. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഒരു ലഷ്‌കര്‍ ഭീകരന്‍, പ്രദേശവാസിയായ ഷാഹിദിനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് കരുതുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍, അലി ഭായ്, ഹാഷിം മൂസ എന്നീ മൂന്ന് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ 'ഭീകര വിമുക്ത കശ്മീര്‍' പോസ്റ്ററുകള്‍ സുരക്ഷാ ഏജന്‍സികള്‍ പതിച്ചതിന് പിന്നാലെയാണ് ഈ സംഭവവി കാസം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തില്‍, അതിര്‍ത്തി ക്കപ്പുറത്ത് നിന്ന് മറ്റേതെങ്കിലും ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് തിങ്കളാഴ്ച ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനിലെ ഒന്നിലധികം ലഷ്‌കര്‍, ഹിസ്ബുള്‍, ജെയ്ഷ് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരം ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് ആണവശക്തിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നാല് ദിവസത്തെ സായുധ ഏറ്റുമുട്ടലിന് ശേഷം, ശനിയാഴ്ച എല്ലാ സൈനിക നടപടികളും 'താല്‍ക്കാലികമായി' നിര്‍ത്താനുള്ള ധാരണയിലെത്തുകയായിരുന്നു.

Ads by Google
Tuesday 13 May 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google