Thursday, March 26, 2026 Last Updated 10 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 10.11 AM

200 സൈക്കിള്‍ പമ്പുകള്‍ക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്നത് 24 കിലോ കഞ്ചാവ് ; ട്രെയിനിലും ബസിലും മറികടന്നു, ഓട്ടോയില്‍ വെച്ച് കുടുങ്ങി

uploads/news/2025/05/780574/gancha.jpg

നെടുമ്പാശേരി: കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിള്‍ പമ്പുകള്‍ക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് സിഗ്‌നല്‍ ജങ്ഷനില്‍നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരില്‍ തീവണ്ടിയിറങ്ങിയ ശേഷം സംഘം ബസില്‍ അങ്കമാലിയിലെത്തി.

തുടര്‍ന്ന് ഓട്ടോയില്‍ പോകുമ്പോഴാണു കസ്റ്റഡിയിലെടുത്തത്. സൈക്കിള്‍ പമ്പ് വില്‍പ്പനക്കെന്ന രീതിയിലാണ് ഇവര്‍ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. പിടികൂടാതിരിക്കാനുള്ള തന്ത്രമായിരുന്നു. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി: ജെ. ഉമേഷ് കുമാര്‍, ആലുവ ഡിവൈ.എസ്.പി: ടി.ആര്‍. രാജേഷ്, നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ സാബു.ജി തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.

Ads by Google
Monday 12 May 2025 10.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google