Tuesday, March 24, 2026 Last Updated 4 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 07.56 AM

ഇന്ത്യാ-പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന് ; ശക്തമായ നിലപാട് അറിയിക്കാന്‍ ഇന്ത്യ ; കശ്മീര്‍ സാധാരണ നിലയിലേക്ക്

uploads/news/2025/05/780565/indian-army.jpg

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളിലും ആശങ്കയൊഴിഞ്ഞ ജനങ്ങള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഡിജിഎംഒ തല ചര്‍ച്ചകള്‍ ഇന്ന് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെ വിട്ടുനല്‍കാനായി ഇന്ത്യ പാകസ്താനോട് ആവശ്യപ്പെട്ടേക്കും.

അതിര്‍ത്തിയില്‍ ബിഎസ്എഫ് നിരീക്ഷണം കൂടുതല്‍ ശക്തമായി തുടരാനും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിക്കണമെന്ന നിലപാടിലുമാണ് ഇന്ത്യ നില്‍ക്കുന്നത്. യുദ്ധഭീതി ഒഴിഞ്ഞതോടെ കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. അതിര്‍ത്തികള്‍ ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറിത്തുടങ്ങുകയും വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീറില്‍ ഇന്നു മുതല്‍ കടകമ്പോളങ്ങള്‍ തുറക്കുകയും ചെയ്യും. ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും പാകിസ്താന്റെ ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇന്ത്യ. ഇന്നലെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രത തുടര്‍ന്നു.

ഷെല്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലും ബാര്‍മേറിലും ഇന്നലെ ബ്ലാക്ക് ഔട്ട് തുടര്‍ന്നു. പാക് ഷെല്‍ ആക്രമണങ്ങളില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തില്‍ പാകിസ്താനുമായുള്ള ആശയവിനിമയങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ) തലത്തില്‍ മാത്രമായിരിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ 30-40 പാക് സൈനികരും നൂറിലേറെ ഭീകരരും കൊല്ലപ്പെട്ടതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. സൈന്യം ഉന്നമിട്ടത് ഭീകരവാദികളെ മാത്രമാണ്. കിറുകൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ചില ഭീകരകേന്ദ്രങ്ങളില്‍നിന്ന് ഭീകരര്‍ ഓടിപ്പോയെന്നും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ തകര്‍ത്ത ഭീകരതാവളങ്ങളുടെ ചിത്രങ്ങള്‍ ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പുറത്തുവിട്ടു. ബാവല്‍പുരില്‍ ഭീകരക്യാമ്പ് നടന്ന കെട്ടിടവും കൊടുംഭീകരരെ പരിശീലിപ്പിച്ച മുരിദ്‌കെയിലെ ഭീകരകേന്ദ്രവും തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു. ഇന്ത്യ തച്ചുടച്ച ഒന്‍പത് ഭീകരതാവളങ്ങളിലായി നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഡി.ജി.എം.ഒ: ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരും കാണ്ഡഹാര്‍ വിമാനറാഞ്ചലിനു പിന്നിലുള്ളവരും കൊല്ലപ്പെട്ടു.

പാകിസ്താന്‍ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി സ്ഥിരീകരിച്ചു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തു. പാക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ സ്ഥിതിചെയ്യുന്ന താവളമാണ് സര്‍ഗോധ. 3540 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പാകിസ്താന്റെ കണക്കെന്നും സൈന്യം പറഞ്ഞു.

Ads by Google
Monday 12 May 2025 07.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google