Thursday, March 26, 2026 Last Updated 0 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 06.48 PM

മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാനെത്തി; തിരുവനന്തപുരത്ത് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

on

തിരുവനന്തപുരം: അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക്‌സാന(8) ആണ് മരിച്ചത്. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റുക്‌സാന.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള അനുജന്‍ വീടിനു പുറകില്‍ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാന്‍ റുക്‌സാന ഓടിയെത്തുകയായിരുന്നു. അതിനോടകം മരം റുക്‌സാനയുടെ ദേഹത്ത് വീണിരുന്നു. ഗുരുതരമായി പരിക്കേറ്റ റുക്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Ads by Google
Sunday 11 May 2025 06.48 PM
YOU MAY BE INTERESTED
Ads by Google
Ads by Google