Tuesday, March 24, 2026 Last Updated 2 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 03.20 PM

വാട്‌സ്ആപ്പില്‍ ഓര്‍ഡര്‍; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദ് ആശുപത്രി സിഇഒ അറസ്റ്റില്‍

on

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു പ്രമുഖ ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍. മുംബൈ ആസ്ഥാനമായുള്ള വിതരണക്കാരനായ വാന്‍ഷ് ധക്കറില്‍ നിന്ന് കൊറിയറില്‍ മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് 34 കാരിയായ നമ്രത ചിഗുരുപതി അറസ്റ്റിലായത്.

ധക്കറിന്റെ സഹായി ബാലകൃഷ്ണയ്ക്കൊപ്പമാണ് ഇവര്‍ പിടിയിലായത്. ധക്കറിന്റെ നിര്‍ദേശപ്രകാരം നമ്രത ചിഗുരുപതിക്ക് ബാലകൃഷ്ണ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ചിഗുരുപതി വാട്‌സ്ആപ്പ് വഴി ധക്കറുമായി ബന്ധപ്പെടുകയും 5 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നമ്രത ഓണ്‍ലൈന്‍ വഴിയാണ് തുക കൈമാറിയതെന്നും പൊലീസ് പറയുന്നു.ഡോക്ടര്‍ കൂടിയായ നമ്രത മയക്കുമരുന്ന് വാങ്ങുന്നതിനായി വാന്‍ഷിന് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് ബാലകൃഷ്ണ എന്നയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യാന്‍ എത്തി. റായദുര്‍ഗത്തില്‍ വച്ചാണ് മയക്കുമരുന്ന് നമ്രതയ്ക്ക് കൈമാറിയത്'- പൊലീസ് ഓഫീസര്‍ വെങ്കണ്ണ പറഞ്ഞു.

'പൊലീസ് അവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അവരില്‍ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്‌നും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്'- വെങ്കണ്ണ പറഞ്ഞു.ചോദ്യം ചെയ്യലില്‍, മയക്കുമരുന്നിനായി ഇതുവരെ ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായി അവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Ads by Google
Sunday 11 May 2025 03.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google