Tuesday, March 24, 2026 Last Updated 2 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 12.53 PM

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച: പരിസരത്തെ മണ്ണില്‍ മെറ്റല്‍ ഡിറ്റക്ടിങ് പരിശോധന

metal, detecting, inspection, padmanabha, swami, temple

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് മെറ്റല്‍ ഡിറ്റക്റ്റിങ് പരിശോധന നടത്തി. പോലീസിന്റെ ബോംബ് സ്‌ക്വാടാണ് പരിശോധന നടത്തിയത്. മോഷണം പോയ സ്വര്‍ണം ക്ഷേത്ര പരിസരത്തെ മണലില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. ഡിസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാണ്. കവര്‍ച്ചക്ക് പിന്നില്‍ ക്ഷേത്രവുമായി ബന്ധപെട്ടവര്‍ തന്നെയെന്നാണ് പോലീസ് നിഗമനം. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളില്‍ വെച്ച 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്. കലവറയിലെ സ്വര്‍ണവുമായി ഇതിനുബന്ധമില്ല. ലോക്കര്‍ പൊളിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശ്രീകോവിലിന്റെ താഴികക്കുടം സ്വര്‍ണം പൂശുന്ന ജോലിയാണ് നടന്നുവന്നത്. അതിനിടെയാണ് കവര്‍ച്ച.

ഓരോ ദിവസവും സ്വര്‍ണം അളന്നാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാര്‍ക്ക് നല്‍കുക. കഴിഞ്ഞ ഏഴിനാണ് അവസാനം ജോലി നടന്നത്. ഇന്നലെ രാവിലെ ജോലിക്കാര്‍ക്ക് നല്‍കാന്‍ സ്വര്‍ണം തൂക്കുമ്പോഴാണ് 13 പവന്‍ നഷ്ടപെട്ടത് അറിയുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കര്‍ പൂട്ടുന്നതിന് മുന്‍പ് മോഷണം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

Ads by Google
Sunday 11 May 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google