Tuesday, March 24, 2026 Last Updated 1 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 May 2025 11.44 AM

ഇന്ത്യയുടെ അഞ്ച് ജെറ്റുകള്‍ തകര്‍ത്തതായി പാക് മന്ത്രി ; തെളിവ് ചോദിച്ചപ്പോള്‍ സോഷ്യമീഡിയാ പോസ്റ്റിലുണ്ടെന്ന് മറുപടി

uploads/news/2025/05/779911/khwaja-asif.jpg

ന്യൂഡല്‍ഹി: ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നലകിയപ്പോള്‍ ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതായി അവകാശവാദം ഉന്നയിച്ച് നാണം കെട്ട് പാകിസ്താന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നത്. എന്നാല്‍ അതിന്റെ തെളിവ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തെളിവുകളായി മന്ത്രി നല്‍കിയത് സോഷ്യല്‍മീഡിയാ പോസ്റ്റ്.

ഓപ്പറേഷന്‍ സിന്ദൂരത്തിന് പിന്നാലെ അഞ്ച് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതായിട്ടായിരുന്നു ഖ്വാജയുടെ അവകാശവാദം. അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി തെളിവ് ചോദിച്ചപ്പോഴായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയത്. വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖ്വാജയെ അവതാരകന്‍ പൊരിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ സാധൂകരിക്കാന്‍ തക്ക തെളിവുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, 'ലഷ്‌കര്‍-ഇ-തൊയ്ബ നിലവിലില്ല' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വിചിത്രമായ അവകാശവാദം ഉന്നയിച്ചിരുന്നു.

രാജ്യം ലഷ്‌കര്‍-ഇ-തൊയ്ബയുമായി 'ഭൂതകാലത്തില്‍' ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം നേരത്തേ സ്ഥിരീകരിച്ചത്. 'ലഷ്‌കര്‍-ഇ-തൊയ്ബ ഇനി പാകിസ്ഥാനില്‍ നിലവിലില്ല, അത് വംശനാശം സംഭവിച്ചെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

Ads by Google
Thursday 08 May 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google