Tuesday, March 24, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 May 2025 01.13 PM

സിന്ദൂര്‍ ഓപ്പറേഷനില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

uploads/news/2025/05/779728/mazood.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ടമറുപടി നല്‍കിയപ്പോള്‍ സിന്ദൂര്‍ ഓപ്പറേഷനില്‍ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളില്‍ ഇന്ത്യ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു.

ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ആക്രമണം സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സന്ദേശം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളുണ്ടെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സങ്കടവും ഞെട്ടലും ഉണ്ടെന്നും എന്നാല്‍ പിന്മാറില്ലെന്നും പശ്ചാത്താപമോ ഭയമോ ഇല്ലെന്നും സന്ദേശത്തില്‍ പറയുന്നു. രക്തസാക്ഷഇകള്‍ മരിക്കുന്നില്ലെന്നാണ് അല്ലാഹു പറയുന്നതെന്നും കുടുംബത്തിലെ പത്തുപേര്‍ ഇന്നലെ അനുഗ്രഹീതരായെന്നും മസൂദിന്റെ സന്ദേശം ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പൂര്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇന്ത്യയ്ക്കെതിരായ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) ആസ്ഥാനവും മസൂദ് അസ്ഹറിന്റെ ജന്മനാടും താവളവുമൊക്കെയാണ്. അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മുരിദ്‌കെ, 2008 ലെ മുംബൈ ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ക്യാമ്പാണ്.

Ads by Google
Wednesday 07 May 2025 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google