Tuesday, March 24, 2026 Last Updated 6 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 07.30 PM

ജമ്മു-കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുമരണം, 25 പേര്‍ക്ക് പരിക്ക്

uploads/news/2025/05/779570/5.gif
photo - twitter

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം നടന്നത്. ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘാനി സ്വദേശിയായ മൊഹദ് മജീദ് (45), കസ്ബ്ലാരി സ്വദേശി നൂര്‍ ഹുസൈന്‍ (60) എന്നിവരാണ് മരിച്ചത് .പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. ഒമ്പതുപേരില്‍ അഞ്ചുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി മെന്ദര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മാധ്യമങ്ങ​േ​ളാട് പറഞ്ഞു .

Ads by Google
Tuesday 06 May 2025 07.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google