Tuesday, March 24, 2026 Last Updated 4 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 03.55 PM

പ്ലാറ്റ്‌ഫോം ഇല്ലാത്ത ഭാഗത്ത്കൂടി വഞ്ചിനാടിൽ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണയാളെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ച് റെയില്‍വേ ജീവനക്കാരന്‍

uploads/news/2025/05/779553/1.gif
photo - facebook

കൊല്ലം: റെയില്‍വേ ട്രാക്കിലേക്ക് വീണയാള്‍ക്ക് ഉദ്യോഗസ്ഥന്റെ രക്ഷാകരം. തിങ്കളാഴ്ച വൈകിട്ട് 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലാണു സംഭവം വഞ്ചിനാട് എക്‌സ്പ്രസില്‍ എതിര്‍ദിശയിലെ വാതിലിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കന്‍ കാല്‍വഴുതി ട്രാക്കിലേക്കു വീണത്.

കൊല്ലം റെയിൽവേ സ്റ്റേഷനിലെ പോയിന്‍റ്സ്മാൻ സുനിൽകുമാറാണ് ശാസ്താംകോട്ട സ്വദേശിയെ രക്ഷിച്ചത്. പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തുകൂടിയാണ് വഞ്ചിനാട് എക്സ്പ്രസിൽ യാത്രക്കാരൻ കയറാൻ ശ്രമിച്ചത്. തുടര്‍ന്ന് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി. യാത്രക്കാരനെ തൊട്ട് അടുത്തുള്ള പൈപ്പിലേക്ക് ട്രെയിൻ നീങ്ങി കഴിയും വരെ ചേര്‍ത്ത് പിടിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന യാത്രക്കാരില്‍ ചിലര്‍ വിഡിയോ എടുക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ സുനില്‍കുമാറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധി പേരാണ്.

Ads by Google
Tuesday 06 May 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google