Tuesday, March 24, 2026 Last Updated 2 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 03.54 PM

പാലക്കാട് വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

mdma, thrissur pooram

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം ഡി എം എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്

പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.

Ads by Google
Tuesday 06 May 2025 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google