ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുകയും ഒരു യുദ്ധത്തെക്കുറിച്ചുള്ള ഭയം വലിയ തോതില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജമ്മുവിലെ അതിര്‍ത്തി ഗ്രാമവാസികള്‍ ബങ്കര്‍ നിര്‍മ്മാണങ്ങളും കേടുപാടുപരിഹരിക്കലുകളും അതിവേഗത്തില്‍ ചെയ്യുന്നു. 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഇന്ത്യാ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ദുര്‍ബ്ബലമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തുമാണ് നീക്കം.
അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തില്‍ തങ്ങളുടെ ഏക കവചമായി വര്‍ത്തിക്കുന്ന അതിര്‍ത്തി ബങ്കറുകളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധൃതിപിടിച്ച നീക്കത്തിലാണ്. പാകിസ്ഥാന്‍ പോസ്റ്റുകളില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചന്ദു ചാക് പോലുള്ള ഗ്രാമങ്ങളില്‍ അനേകം ബങ്കറുകളുണ്ട്. അവയില്‍ പലതും അപൂര്‍ണ്ണമോ ഉപയോഗശൂന്യമോ ആണ്.
മുമ്പ് 2020, 2018, 2014 വര്‍ഷങ്ങളില്‍ ഇവിടം ഷെല്ലാക്രമണം നേരിട്ടിട്ടുണ്ട്. മിക്ക ബങ്കറുകളും തകര്‍ന്ന നിലയിലാണ്. വൈദ്യുതിയില്ല, വെള്ളമില്ല, ടോയ്ലറ്റില്ല - ചിലതിന് മേല്‍ക്കൂര പോലുമില്ലാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍കൈയില്‍ നിര്‍മ്മിച്ച നിരവധി ബങ്കറുകളും മോശം അറ്റകുറ്റപ്പണികളും മേല്‍നോട്ടവും കാരണം ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. ഈ ബങ്കറുകള്‍ മുമ്പ് ജീവന്‍ രക്ഷിച്ചിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ആരെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ്.
ബങ്കറുകള്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ തക്ക സാമ്പത്തീകസ്ഥിതി ഇല്ലാത്തതിനാല്‍ പലരും പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന്റെ ഭീതിയും ആള്‍ക്കാര്‍ പങ്കുവെയ്ക്കുന്നുണ്ട്. മുമ്പ് ഇതെല്ലാം പരിചയിച്ചിട്ടുള്ളതാണ്. രാത്രി ഓരോ ശബ്ദവും ഭയപ്പെടുത്തുന്നതായും ഉറങ്ങാന്‍ കഴയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുടുംബാംഗങ്ങളെ നഷ്ടമായിട്ടുണ്ടെന്നും വയലുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഷെല്ലാക്രമണം പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
ജൊറാഫാം, മഹാഷെ-ഡി-കോഥെ, ബുള്ള ചാക്ക്, മാംഗു ചക്ക്, അബ്ദുള്ളിയന്‍, കൊറോട്ടാന കാലന്‍, പിണ്ടി, കോട്ലി ഷാ ദൗള, പിണ്ടി ചരകന്‍, സായ്, ട്രെവ എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പല ഗ്രാമങ്ങളും സമാനമായ ആശങ്കയിലാണ്. ബങ്കര്‍ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതേസമയം ജമ്മു ഡിവിഷനില്‍ ഇതുവരെ 7,923 ബങ്കറുകള്‍ പൂര്‍ത്തിയായെന്നും ഇവയില്‍ 6,964 എണ്ണം വ്യക്തിഗതവും 959 കമ്മ്യൂണിറ്റി ബങ്കറുകളും പൂര്‍ത്തിയായെന്ന് ഉദേ്യാഗസ്ഥര്‍ പറയുന്നു. വിവിധ ഘട്ടങ്ങളിലായി 9,905 ബങ്കറുകളുടെ പണി ഇപ്പോഴും തുടരുകയാണ്. അനുവദിച്ച സംഖ്യയില്‍ യഥാക്രമം 13,029 വ്യക്തിഗത ബങ്കറുകളും 1,431 കമ്മ്യൂണിറ്റി ബങ്കറുകളും ഉള്‍പ്പെടുന്നു, അവ യഥാക്രമം എട്ട്, നാല്‍പ്പത് പേര്‍ക്ക് അഭയം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്നും പറയുന്നു.
അര്‍ണിയ പോലുള്ള ചില പ്രദേശങ്ങളില്‍, താമസക്കാര്‍ തയ്യാറെടുപ്പ് തങ്ങളുടെ കൈകളിലേക്ക് എടുത്തിട്ടുണ്ട്. 18,500-ലധികം ജനസംഖ്യയുള്ള ഇന്റര്‍നാഷണല്‍ ബോര്‍ഡറില്‍ നിന്ന് (ഐബി) അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അര്‍ണിയ നഗരം, 2020-ലും 2018-ലും ഒരു പ്രേത നഗരത്തോട് സാമ്യമുള്ളതാണ്, കുറച്ച് ആളുകളും ചില പോലീസുകാരും മാത്രമേ അവശേഷിക്കുന്നുള്ളൂ.