Tuesday, March 24, 2026 Last Updated 7 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 12.27 PM

നേതൃമാറ്റം ഉടന്‍ തന്നെ നടപ്പിലാകും ; സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കം ; വേണുഗോപാല്‍ കാണും

uploads/news/2025/05/779300/k-sudhakaran-11.gif

കൊച്ചി: കെപിസിസി നേതൃമാറ്റം ഉറപ്പായതോടെ കെ. സുധാകരനെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുധാകരനെ മാറ്റിയേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. നേതൃമാറ്റം നടപ്പിലാക്കിയാല്‍ സുധാകരന്റെ പ്രതിഷേധം ശമിപ്പിക്കുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കാണ് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കുന്നതെന്നാണ് സൂചന. ബിജെപി നിലപാടിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക എന്നതാണ് പ്രധാനമായും ഈ നീക്കത്തിലൂടെ ഉന്നം വെയ്ക്കുന്നത്. നേതൃമാറ്റത്തില്‍ അതൃപ്തനായേക്കാവുന്ന കെ സുധാകരനെ അനുനയിപ്പിക്കേണ്ടിയും വരും.

കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറാന്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ നേതൃമാറ്റം ഗുണകരമാകില്ലെന്നും സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുതിര്‍ന്ന നേതാവ് കെ. മുരളീധരനും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്ന അഭിപ്രായമാണ് മുതിര്‍ന്ന ചില നേതാക്കള്‍ക്ക്. ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫ് എംഎല്‍എയുടെയും പേരുകള്‍ നിര്‍ദേശിക്കുന്നത് ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ്. നേരത്തേ കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Ads by Google
Monday 05 May 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google