Tuesday, March 24, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Monday 05 May 2025 10.49 AM

എന്നെ മാറ്റണം, പ്ലീസ്! ദീപാ ദാസ് മുന്‍ഷി ; നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല

uploads/news/2025/05/779285/deepdas-munshi.jpg

കോട്ടയം: നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ സമീപിച്ചു. കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നതും ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഡി.സി.സി. അഴിച്ചുപണി നടക്കാത്തതുമാണ് ദീപാ ദാസ് മുന്‍ഷിയെ ചൊടിപ്പിച്ചത്.

ഒരുതവണകൂടി ഭരണത്തില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാകുമെന്നും അതിനാല്‍ പാര്‍ട്ടി പുനഃസംഘടന അനിവാര്യമാണെന്നുമായിരുന്നു ദീപാ ദാസ് ഹൈക്കമാന്‍ഡിനു നല്‍കിയ ശിപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി, ഡി.സി.സി. പുനഃസംഘടനയ്ക്കു നടപടിയാരംഭിക്കാന്‍ ഹൈക്കമാന്‍ഡ് അവര്‍ക്ക് അനുമതിയും നല്‍കി. എന്നാല്‍ ചര്‍ച്ചകള്‍ നടന്നതല്ലാതെ തീരുമാനമെടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.

2021-ലാണ് കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. അദ്ദേഹം മൂന്നുവര്‍ഷം തികച്ചതിനാല്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ദീപയുടെ പ്രധാനശിപാര്‍ശ. 10 ഡി.സി.സികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഈ ജില്ലകളില്‍ പുതിയ അധ്യക്ഷരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. ഘടകകക്ഷി നേതാക്കളുമായും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നു പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ വരട്ടെയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. 2004-ല്‍ ഏതാനും മാസത്തേക്ക് പി.പി. തങ്കച്ചനെ അധ്യക്ഷനാക്കിയതൊഴിച്ചാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ആരെയും പരിഗണിച്ചില്ല. ക്രൈസ്തവരിലേക്ക് കടന്നുകയറാന്‍ ബി.ജെ.പി. നടുന്ന നടത്തുന്ന നീക്കം ചെറുക്കാനും ലക്ഷ്യമിട്ടായിരുന്നു ദീപാ ദാസ് മുന്‍ഷിയുടെ ശിപാര്‍ശ.

Ads by Google
ഷാലു മാത്യു
Monday 05 May 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google