Tuesday, March 24, 2026 Last Updated 4 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 10.26 AM

മലയാള സിനിമയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ വട്ടി പലിശക്കാരും ദാവൂദിന്റെ പഴയ അനുയായിയും ; വിവാദ വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

uploads/news/2025/05/779279/sandra-thomas.jpg

കൊച്ചി: മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കരുതെന്നു നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. കഴിഞ്ഞദിവസം ഒരു നടനെതിരേ പേര് പരാമര്‍ശിക്കാതെ ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നാണു സാന്ദ്രാ തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിനു തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകള്‍ വിവാദമായിരുന്നു. നടന്‍ ഇനിയും തെറ്റു തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞു. ഇതിനെതിരേ രംഗത്തെത്തിയ സാന്ദ്രാ തോമസ്, മലയാള സിനിമയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ വട്ടി പലിശക്കാരും ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പഴയ അനുയായിയായ ഗോള്‍ച്ചിനുമാണെന്ന് ആരോപിക്കുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ സ്വാധീന ശക്തിയാണ് ഈ സിനിമാക്കാരന്‍. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമ വ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്.

ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷേ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാര്‍ഗങ്ങള്‍ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല.-സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Ads by Google
Monday 05 May 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google