Friday, March 20, 2026 Last Updated 59 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 11.52 AM

സ്ത്രീത്വത്തെ അപമാനിക്കുന്നു; സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും

arattannan

ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി നടിമാര്‍. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന് എതിരെയാണ് നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവര്‍ പരാതി നല്‍കിയത്. 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നടിമാര്‍ക്കെതിരെ മുമ്പും സന്തോഷ് വര്‍ക്കി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തിരുന്നു. മറ്റ് നടിമാരോടും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മീന അടക്കമുള്ള നടിമാരെ വിവാഹം ചെയ്യണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. ബാഡ് ബോയ്‌സ് എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വര്‍ക്കി അഭിനയിച്ച ചിത്രമാണ് ബസൂക്ക. ചിത്രത്തില്‍ വളരെ ചെറിയൊരു കാമിയോ റോളിലാണ് സന്തോഷ് അഭിനയിച്ചത്.

Ads by Google
Friday 25 Apr 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google