Wednesday, March 25, 2026 Last Updated 8 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 10.35 AM

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടല്‍ ; ഒരു സൈനികന് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

uploads/news/2025/04/775563/indian-army.jpg

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വൈകി കേരി ഭട്ടലിലെ വനപ്രദേശത്തുള്ള ഒരു അരുവിക്കു സമീപം വന്‍തോതില്‍ ആയുധധാരികളായ ഒരു കൂട്ടം ഭീകരര്‍ നീക്കം നടത്തുന്നതായി വിവരം കിട്ടി. തുടര്‍ന്ന് ജാഗ്രത പുലര്‍ത്തിയ സൈനികര്‍ പിടികൂടി അവരെ വെല്ലുവിളിച്ചു.

ഇത് വളരെ നേരം നീണ്ടുനിന്ന ഒരു കടുത്ത വെടിവയ്പ്പിന് കാരണമായി. ഏറ്റുമുട്ടലില്‍ ഒരു ജെ.സി.ഒ.ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം മരണമടഞ്ഞു. പ്രദേശം മുഴുവന്‍ സൈന്യത്തെ വിന്യസിച്ചുകൊണ്ട് വളഞ്ഞിരിക്കുകയാണെന്നും അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ads by Google
Saturday 12 Apr 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google