Wednesday, March 25, 2026 Last Updated 29 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 12.14 PM

പ്രവര്‍ത്തിക്കാതെ പദവികൊണ്ടുനടക്കുന്ന ചിലര്‍ കേരളത്തിലുമുണ്ട് ; എഐസിസി തീരുമാനത്തില്‍ മുരളീധരന്‍

uploads/news/2025/04/775179/k-muraleedharan-close.gif

പാലക്കാട്: പ്രവര്‍ത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേര്‍ പാര്‍ട്ടിയിലുണ്ട്. എഐസിസിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്നും ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20,000ത്തിലധികം വോട്ടിന് ജയിക്കുമെന്നും സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ ഉണ്ടാകുമെന്നും പറഞ്ഞു. പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു. മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശനും കെ സുരേന്ദ്രനും അഭിപ്രായ പ്രകടനത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം തെറ്റാണ്. ഉത്തരേന്ത്യയിലെ പോലെ പ്രശ്നം കേരളത്തില്‍ ഇല്ല. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ നല്ല ബന്ധത്തിലാണ് എന്നും കെ മുരളീധരന്‍ പറഞ്ഞു. എകെ ആന്റണിയും ഗംഗാധരനും ജയിച്ചത് മലപ്പുറത്ത് നിന്നാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപയോഗിച്ച് പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിവിടെ വിലപ്പോവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അവ്യക്തതയുമില്ല. ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്നാണ് പിവി അന്‍വര്‍ പറഞ്ഞത്. കേരളത്തില്‍ ലഹരി വ്യാപകമാകുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. ഒരു ഭാഗത്ത് ലഹരിക്കെതിരെ പ്രചാരണം നടത്തും മറുഭാഗത്ത് ലഹരി ഒഴുകുകയാണ്.

Ads by Google
Thursday 10 Apr 2025 12.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google