Wednesday, March 25, 2026 Last Updated 31 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 10.47 AM

പിങ്ക് നിറത്തിലുള്ള പട്ടുസാരിയുടുത്ത് കേരളീയ വേഷത്തില്‍ മണ്ഡപത്തില്‍ സെന ; ആറാട്ടുപുഴ സ്വദേശിയായ യുവാവിന് വധു ജപ്പാനില്‍ നിന്നും

uploads/news/2025/04/775164/japan.jpg

ഹരിപ്പാട്: ആറാട്ടുപുഴ സ്വദേശിയായ യുവാവിന് വധു ജപ്പാനില്‍നിന്നും. ആറാട്ടുപുഴ മംഗലം വളവില്‍ കരവീട്ടില്‍ രാധാകൃഷ്ണന്‍ അനിത ദമ്പതികളുടെ മകന്‍ റാസിലാണ് ജപ്പാന്‍കാരിയായ സെനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കഴിഞ്ഞദിവസം രാവിലെ 10:30ന് മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം ചടങ്ങുകള്‍ നടന്നു. ജപ്പാനില്‍നിന്നും സെനയുടെ പിതാവ് ടൊമോക്കിയും മാതാവ് ജിന്‍കോയും സഹോദരന്‍ ഷുട്ടോയും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

പിങ്ക് നിറത്തിലുള്ള പട്ടുസാരിയുടുത്ത് കേരളീയ വേഷത്തിലാണ് സെന കല്യാണപ്പന്തലില്‍ എത്തിയത്. മാതാവ് ജിന്‍കോയും സാരിയാണ് ധരിച്ചത്. വിവാഹ കര്‍മി റാസിലിനോട് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ഇംഗ്‌ളീഷ് ഭാഷയില്‍ സെനയെ അറിയിക്കുകയും സെന ജാപ്പനീസ് ഭാഷയില്‍ മാതാപിതാക്കളോട് വിശദീകരിക്കുകയും ചെയ്താണ് സനയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടേണ്ട ചടങ്ങുകള്‍ നിര്‍വഹിച്ചത്.

സനയ്ക്ക് ഇംഗ്‌ളീഷ് ഭാഷയും അറിയാം എന്നാല്‍ മാതാപിതാക്കള്‍ക്ക് ജാപ്പനീസ് മാത്രമാണ് വശം ഉണ്ടായിരുന്നത് അതിനാലാണ് കര്‍മ്മങ്ങള്‍ക്ക് തര്‍ജമ വേണ്ടിവന്നത്. കല്യാണത്തില്‍ പങ്കെടുത്തവര്‍ക്ക് ഇതൊരു കൗതുക കാഴ്ചയായി. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് റാസിലും സെനയും ജോലി ചെയ്യുന്നത്. റാസില്‍ ഐ.ടി ഫീല്‍ഡിലും എം. ബി. എ. ബിരുദധാരിയായ സെനയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനിയിലുമാണ് ജോലി. അവിടെവെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹബന്ധത്തിലും കലാശിച്ചത്.

Ads by Google
Thursday 10 Apr 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google