Wednesday, March 25, 2026 Last Updated 28 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 10.27 AM

ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിക്കുന്നത് സുല്‍ത്താന്‍ ; കേരളത്തില്‍ വിതരണം ചെയ്യുന്നത് ഭാര്യ തസ്‌ളീമ

uploads/news/2025/04/775160/sulthan.jpg

ആലപ്പുഴ: ആലപ്പുഴയില്‍ ഹോംസ്‌റ്റേയില്‍ നിന്നു രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതിയായ തസ്‌ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി(43)യും അറസ്റ്റില്‍. ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത്‌നഗര്‍ സ്വദേശിയായ സുല്‍ത്താന്‍ അക്ബര്‍ അലിയെ അലപ്പുഴ എക്‌സൈസ് അസി. കമ്മിഷണര്‍ അശോക് കുമാറും സംഘവും ഇന്നലെ രാവിലെ തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയില്‍ നിന്നാണു പിടികൂടിയത്.

കേസില്‍ ആദ്യം നിരപരാധിയായി കരുതി വിട്ടയയ്ക്കപ്പെട്ട സുല്‍ത്താന് പ്രധാന പങ്കുള്ളതായി വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലെത്തിച്ചത് സുല്‍ത്താനാണെന്നും മലേഷ്യയില്‍നിന്നാണു കൊണ്ടുവന്നതെന്നും കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ് ഇയാളെന്നും അന്വേഷണസംഘം കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ സുല്‍ത്താന്‍ കേരളത്തില്‍ ഇടപാടുകള്‍ നടത്തിയത് മലയാളിയായ ഭാര്യ തസ്‌ലീമ വഴിയാണ്. ഉദ്യോഗസ്ഥര്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇയാള്‍ക്ക് മൊബൈല്‍ കടകളിലേക്ക് സെക്കന്‍ ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ജോലിയാണെന്നും ഇത് വാങ്ങാനായി സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പോകാറുണ്ടന്നും മനസിലായി.

ഇതിന്റെ മറവിലാണ് ഇയാള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ടും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി ചെന്നൈയില്‍ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു. തുറമുഖ പ്രദേശമായതിനാലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് പകല്‍ സമയം മുറി അടച്ച് ഇയാള്‍ അകത്ത് ഇരിക്കുന്നതിനാലും കണ്ടെത്താന്‍ വൈകി. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോയെന്നു ചോദിച്ച് ഫോട്ടോ അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് ആലപ്പുഴ കോടതിയില്‍ ഹാജരാക്കും.

ആലപ്പുഴ ഓമനപ്പുഴയിലെ മാരാരി ഗാര്‍ഡനില്‍നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെയും സഹായിയെയും കഴിഞ്ഞ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നു തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഒരു നടനൊപ്പം പലതവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമയുടെ മൊഴിയിലുള്ളതായാണ് വിവരം. തസ്‌ലീമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.

Ads by Google
Thursday 10 Apr 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google