Wednesday, March 25, 2026 Last Updated 28 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 08.59 AM

ഉല്‍പ്പന്നങ്ങളുടെ തീരുവ 125 ശതമാനമാക്കി ; താരിഫ് യുദ്ധത്തില്‍ ചൈനയ്ക്ക് അമേരിക്കയുടെ പണി

uploads/news/2025/04/775154/trump.jpg

വാഷിങ്ടണ്‍: താരിഫ് യുദ്ധത്തില്‍ ശക്തമായ പോരിലേക്ക് അമേരിക്കയും ചൈനയും. 125 ശതമാനമായി ചൈനയുടെ തീരുവ ഉയര്‍ത്തിയ ഡൊണാള്‍ഡ്ട്രംപ് മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവവര്‍ദ്ധന 90 ദിവസത്തേക്കു മരവിപ്പിച്ചിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നേരത്തെ ചുമത്തിയ 104 ശതമാനത്തിന്റെ അധിക തീരുവയ്ക്ക് പുറമേ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ആഗോള വിപണികളോടുള്ള ചൈന കാട്ടുന്നത് അനാദരവാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. നേരത്തെ ചുമത്തിയ 20 ശതമാനവും ഈ മാസം പ്രഖ്യാപിച്ച 34 ശതമാനവും അടക്കം 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂട്ടിയാണ് 104 ശതമാനമാക്കിയത്. ഇതിന് പിന്നാലെയാണ് തീരുവ വീണ്ടും ഉയര്‍ത്തിയത്. മറ്റു രാജ്യങ്ങള്‍ക്ക് 90 ദിവസത്തേക്ക തിരിച്ചടി തീരുവ 10 ശതമാനമാക്കി.

മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍ നിന്നുമാണ് ചൈന 84 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു.

ഒത്തു തീര്‍പ്പിലെത്താന്‍ രാജ്യങ്ങള്‍ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് ഭീമന്‍ തീരുവകള്‍ ചുമത്തിയത്.

Ads by Google
Thursday 10 Apr 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google