തിരുവനന്തപുരം; മാസപ്പടി കേസ് ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് തന്നെ ബാധിക്കില്ല. കേസ് നിലവിലുള്ളത് കോടതിയിലാണ്.കേസിന്റെ തുടര്‍ നടപടികള്‍ കോടതിയില്‍ കാണാം. കേസില്‍ പാര്‍ട്ടി ഒന്നടങ്കം തന്നെ പിന്തുണയ്ക്കുന്നതില്‍ ആശ്ചര്യമില്ല.കേസില്‍ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസിലായതിനാലാണ് പാര്‍ട്ടി തനിക്കൊപ്പം നിന്നത്.
ബിനീഷ് കോടിയേരിയുടെ കേസില്‍ കോടിയേരിയുടെ പേരില്ലായിരുന്നു. എന്നാല്‍ മാസപ്പടി കേസിന്റെ തുടക്കത്തില്‍ തന്നെ തന്റെ പേരോടെയാണ് തുടങ്ങിയത് എന്നതായിരുന്നു. 2 കേസുകളിലും ഇരട്ടനീതിയുണ്ടായെന്ന വാദങ്ങളോടുള്ള പിണറായിയുടെ പ്രതികരണം. കേസിനെ പറ്റി മാധ്യമങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ട. കേസ് സംബന്ധിച്ച് എപ്പോഴും തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.