Wednesday, March 25, 2026 Last Updated 27 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 09 Apr 2025 05.03 PM

ഉത്തരാഖണ്ഡിലെ ജയിലില്‍ 15 തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ

രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റി
uploads/news/2025/04/775000/5.gif
photo - facebook

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജയിലില്‍ പതിനഞ്ച് തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. 1,100 തടവുകാരാണ് ജയിലില്‍ ഉള്ളത്.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഈ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്.

Ads by Google
Wednesday 09 Apr 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google