Wednesday, March 25, 2026 Last Updated 32 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 09 Apr 2025 09.32 AM

വിവാഹത്തിന് 9 ദിവസം, വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി

groom, day

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വിവാഹദിനത്തിനു മുന്‍പ് വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒന്‍പത് ദിവസം മുന്‍പാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പോലീസില്‍ പരാതി നല്‍കി.

വിവാഹ ഒരുക്കങ്ങള്‍ നടത്താനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ വീട്ടില്‍ സന്ദര്‍ശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഏപ്രില്‍ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത മദ്രക് പോലീസ് ഇരുവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Wednesday 09 Apr 2025 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google