Wednesday, March 25, 2026 Last Updated 29 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 12.23 PM

വിമതനീക്കങ്ങള്‍ക്ക് തടയിടാന്‍ സിപിഐ ; ഔദ്യോഗിക പാനലിനെതിരേ മത്സരിക്കരുതെന്ന് നിര്‍ദേശം

uploads/news/2025/04/774780/CPI.jpg

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനെതിരായ വിമതനീക്കങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായി സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്കേര്‍പ്പെടുത്തി. സെപ്തംബറില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.

നിലവില്‍ ലോക്കല്‍ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സിപിഐയില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിര്‍ദേശം. വിമത നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും ഔദ്യോഗിക പക്ഷത്തിനെതിരെ വരാനുള്ള നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനം.

കഴിഞ്ഞ സമ്മേളന കാലയളവില്‍ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മുന്‍കൈയെടുത്ത് മത്സരങ്ങള്‍ നടത്തിയിരുന്നു. ഇയൊരു സാഹചര്യവും സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രതികരണങ്ങളും കൂടി കണക്കാക്കിയാണ് തീരുമാനം. ലോക്കല്‍ സമ്മേളനത്തിന് പിന്നാലെ ഓഗസ്റ്റില്‍ ജില്ലാസമ്മേളനങ്ങളും സെപ്തംബറില്‍ സംസ്ഥാന സമ്മേളനവും തീരുമാനിച്ചിരിക്കുന്നത്.

Ads by Google
Tuesday 08 Apr 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google