Wednesday, March 25, 2026 Last Updated 32 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 11.26 AM

ബില്ലിന് മേല്‍ അടയിരിക്കാന്‍ അധികാരമില്ല ; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി നല്‍കി സുപ്രീംകോടതി

uploads/news/2025/04/774778/supreme-court-of-india.gif

ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി നല്‍കി സുപ്രീംകോടതി. ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവെച്ചതിരെ രൂക്ഷമായി വിമര്‍ശിച്ച കോടതി ബില്ലുകളില്‍ ഒപ്പുവെയ്ക്കുന്ന കാര്യത്തില്‍ സമയപരിധി വെച്ചു. ബില്ലുകളില്‍ മുന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും തമിഴ്‌നാഗ് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്തുബില്ലുകളും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. "ഈ ബില്ലുകൾ ഗവർണർക്ക് വീണ്ടും അവതരിപ്പിച്ച തീയതി മുതൽ പാസായതായി കണക്കാക്കും," ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടിയാണ് സുപ്രീംകോടതി വിധി നല്‍കിയത്. ഗവർണർ രവി "സദ്ഭാവനയോടെ" പ്രവർത്തിച്ചില്ലെന്ന് കോടതി പറഞ്ഞു.

നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകൾ ഗവര്‍ണര്‍ പാസാക്കിയിരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം ആണെന്നും സുപ്രീംകോടതി പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കുന്നില്ലെന്നും അനിശ്ചിതകാലം ബില്ലില്‍ തീരുമാനം നീട്ടാണ്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും പറഞ്ഞു.

ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതാണ്. രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും പറഞ്ഞു. സഭവീണ്ടും പാസ്സാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കന്‍ ഗവര്‍ണര്‍കക് അധികാരമില്ല. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ലക്ഷ്യമെന്നും ഭരണഘടനയെ മറികടക്കലല്ല ഗവര്‍ണറുടെ ജോലിയെന്നും പറഞ്ഞു. അംബേദ്ക്കറുടെ പ്രസംഗം വായിച്ചാണ് സുപ്രീംകോടതി വിധി ഉപസംഹരിച്ചത്.

Ads by Google
Tuesday 08 Apr 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google