Wednesday, March 25, 2026 Last Updated 30 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 10.22 AM

എട്ടാം ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ 'സബ്ജക്ട് മിനിമം' നേടാത്തവര്‍ 21 ശതമാനം ; 5516 പേര്‍ ഒരു വിഷയത്തിനും ജയിച്ചിട്ടില്ല

uploads/news/2025/04/774774/exM.jpg

തിരുവനന്തപുരം: 8-ാം ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ 'സബ്ജക്ട് മിനിമം' (ഒരു വിഷയം ജയിക്കാന്‍ നേടേണ്ട ഏറ്റവും കുറഞ്ഞ മാര്‍ക്ക്) നേടാത്തവര്‍ 21% ആണെന്നു മന്ത്രി വി. ശിവന്‍കുട്ടി. 8-ാം ക്ലാസ് പരീക്ഷയെഴുതിയ 3,98,181 വിദ്യാര്‍ഥികളില്‍ ഒരു വിഷയത്തിലെങ്കിലും 'ഇ' ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. 'ഇ' ഗ്രേഡിനു മുകളില്‍ ഒരു വിഷയത്തിലും നേടാത്തവരുടെ എണ്ണം 5516ആണ്.

പരീക്ഷ എഴുതിയ കുട്ടികളില്‍ 1.30% ആണിവര്‍.എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികള്‍ക്ക് 24 വരെ അധിക പിന്തുണാ ക്ലാസുകള്‍ നടക്കും. ഇത്തരം ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെയാണ്. നിശ്ചിതമാര്‍ക്ക് നേടാത്ത വിഷയത്തില്‍ /വിഷയങ്ങളില്‍ മാത്രം വിദ്യാര്‍ഥികള്‍ അധിക പിന്തുണാ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. 25 മുതല്‍ 28 വരെ പുനഃപരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും.

ഓരോ ജില്ലയിലും പിന്തുണാ ക്‌ളാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Ads by Google
Tuesday 08 Apr 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google