Wednesday, March 25, 2026 Last Updated 27 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
വി.എസ്. ചന്ദ്രബാബു
Tuesday 08 Apr 2025 10.08 AM

തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ; ആശാപ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍ന്നേക്കും

uploads/news/2025/04/774771/asha-workers-strike.jpg

തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍ന്നേക്കും. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി ആശാപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നു സൂചന. ഓണറേറിയം വര്‍ധിപ്പിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കി. പഠന സമിതിയുടെ കാലാവധി ഒരു മാസമായി കുറയ്ക്കണമെന്നാണ് ഓണറേറിയം വര്‍ധിപ്പിക്കുന്നതിനു പുറമേയുള്ള ആശാപ്രവര്‍ത്തകരുടെ ആവശ്യം.

ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ സമരം അവസാനിപ്പിക്കും. ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിക്കു ബോധ്യമായെന്നു സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അവര്‍ മന്ത്രിക്കു കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച. സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അതിവേഗ ഇടപെടല്‍.

പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിന്റെ നിറം കെടുത്തുന്ന സമരങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അതോടെയാണ് തൊഴില്‍ മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ ഉടന്‍ നിയോഗിക്കും.

ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും കമ്മിറ്റി. ആരോഗ്യവകുപ്പിനു പുറമേ ധന,-തൊഴില്‍ വകുപ്പ് അംഗങ്ങളും കമ്മിറ്റിയിലുണ്ടാകും. അതിനിടെ, യോഗത്തിലെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി ആശാപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതിനു ശേഷമായിരുന്നു പ്രതികരണം.

Ads by Google
വി.എസ്. ചന്ദ്രബാബു
Tuesday 08 Apr 2025 10.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google