Wednesday, March 25, 2026 Last Updated 29 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 08.47 PM

ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലേറെ നേരം; ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് പ്രതികരണം

ഇഡി ചോദിച്ചതിനെല്ലാം മറുപടി പറ‍ഞ്ഞെന്ന് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.
uploads/news/2025/04/774610/Untitled-1.gif

ഫെമ കേസിൽ ഗോകുലം ഗോപാലന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇഡി അഞ്ച് മണിക്കൂറിലേറെ നേരം ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറ‍ഞ്ഞെന്ന് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അതിന് മറുപടി പറയേണ്ട ചുമതല എനിക്കുണ്ട്. ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.

എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ന് ഗോകുലം ഗോപാലന്‍റെ മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

Ads by Google
Monday 07 Apr 2025 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google