Wednesday, March 25, 2026 Last Updated 4 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 06.35 PM

KSRTC ബസിന് മുന്‍പില്‍ വട്ടം വച്ച്, ഡ്രൈവറെ ഹെല്‍മറ്റിന് അടിച്ച് ബൈക്ക് യാത്രികന്‍

KSRTC, driver

കെ എസ് ആര്‍ ടിസി ഡ്രൈവറെ ഹെല്‍മറ്റിന് അടിച്ച് ബൈക്ക് യാത്രികന്‍. ഡ്രൈവര്‍ അജിത്തിന്‍രെ കൈക്ക് പരുക്കേറ്റു. ആലപ്പുഴയില്‍ ഇന്ന് വൈകിട്ട് മൂന്നരക്കാണ് സംഭവം. ചേര്‍ത്തല- എരുമേലി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിന് മുമ്പില്‍ ബൈക്ക് വട്ടം വച്ചാണ് മര്‍ദ്ധിച്ചത്. പരാതിയില്‍ പുളിങ്കുന്ന് പോലീസ് കെസേടുത്തു.

അതേസമയം കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ യുവതികള്‍ പൊലീസ് പിടിയില്‍. ഒഡീഷ സ്വദേശികളായ സ്വര്‍ണലതയും ഗീതാഞ്ജലി ബഹ്റയുമാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേര്‍ന്ന് പുലര്‍ച്ചെ നാലുമണിക്ക് പിടികൂടിയത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍പും കഞ്ചാവ് കടത്തിയിട്ടുള്ള ഇവര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Ads by Google
Monday 07 Apr 2025 06.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google