Wednesday, March 25, 2026 Last Updated 27 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 05.52 PM

ഓണറേറിയം വർധന അം​ഗീകരിക്കണമെന്ന ആവശ്യം'; മന്ത്രി വി ശിവന്‍കുട്ടിയുമായി ചർച്ച നടത്തി ആശ സമരസമിതി

ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രി അറിയിച്ചത് .
asha workers

തൊഴില്‍മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ആശാ സമരം തീരുമാനമായില്ല. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രി അറിയിച്ചത് . അതിനിടെ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

ഓണറേറിയം കൂട്ടാതെ സമരം നിര്‍ത്തില്ലെന്ന മുന്‍ നിലപാട് തന്നെ ആവര്‍ത്തിക്കുകയാണ് സമരസമിതി. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍റെ എതിര്‍പ്പ് മറികടന്നും കമ്മിറ്റിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങി നാല് പ്രധാന ട്രേഡ് യൂണിയനുകളാണ് പ്രത്യേക കമ്മിറ്റിയെ അനുകൂലിച്ചത്. പ്രധാന ഡിമാന്‍റ് ആയ ഓണറേറിയം 3000 രൂപയെങ്കിലും ഇപ്പോള്‍ കൂട്ടിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Ads by Google
Monday 07 Apr 2025 05.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google