Wednesday, March 25, 2026 Last Updated 4 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 05.51 PM

പി എം ഉജ്ജ്വല യോജനക്കും ബാധകം; ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു

pm ujjwala, cooking gas

ദില്ലി: ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷം വര്‍ധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയര്‍ന്നു. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. മാസത്തില്‍ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Ads by Google
Monday 07 Apr 2025 05.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google