Wednesday, March 25, 2026 Last Updated 58 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 02.06 PM

എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം ; യഥാര്‍ത്ഥ സ്ഥിതി അറിയുന്നത് നല്ലതാണെന്നും പറഞ്ഞു

uploads/news/2025/04/774576/g-sudhakaran.jpg

ആലപ്പുഴ: എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടു സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. ഇവിടുത്തെ ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം എന്നിവയുടെ കാര്യം കൂടി അറിയുന്നത് നല്ലതാണെന്നും പറഞ്ഞു.

ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക്് എതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ അദ്ദേഹം സ്വയം പുകഴ്ത്തല്‍ നടത്തുമ്പോള്‍ ഇവിടെ നടക്കുന്നത് എന്താണെന്ന് ചോദിച്ചു. ആരോഗ്യമേഖലയില്‍ നമ്പര്‍വണ്‍ എന്ന് പറയുന്നവര്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ലെന്നും ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറഞ്ഞു. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെയും ആരോഗ്യം പ്രധാനമാണെന്നും പറഞ്ഞു. ആശുപത്രികള്‍ മാത്രം വരുന്നുണ്ട്. എന്നാല്‍ ടി വി തോമസിന് ശേഷം ആലപ്പുഴയില്‍ ഏതെങ്കിലും പുതിയ വ്യവസായങ്ങള്‍ വന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോകുന്നു. അയാള്‍ക്കെതിരെ നടപടിയില്ല, അറസ്റ്റ് ചെയ്യണ്ടേ എന്നും സുധാകരന്‍ ചോദിച്ചു. എംബിഎ ഉത്തരക്കടലാസ് സ്‌കൂട്ടറില്‍ കൊണ്ടു പോയിട്ട് ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാന്‍സിലറും ഒരു വിദ്യാര്‍ത്ഥി സംഘടനയും മിണ്ടിയില്ലെന്നും പറഞ്ഞു. പരീക്ഷയ്‌ക്കൊന്നും ഒരു വ്യവസ്ഥയില്ല.

എല്ലായിടത്തും ലഹരിയാണെന്നും ഇതിലെല്ലാം മുന്നിലല്ലേയെന്നും പരിഹസിച്ചു. എംഎല്‍എയുടെ മകന്റെ പ്രശ്‌നത്തില്‍ താന്‍ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എംഎല്‍എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയതാണ്. എംഎല്‍എയുടെ മകനെ എനിക്കറിയാം. അയാള്‍ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോള്‍ പിടിച്ചു കൊണ്ടുപോയതാണ്. അയാള്‍ അതൊന്നും ചെയ്യില്ലെന്നും പറഞ്ഞു.

Ads by Google
Monday 07 Apr 2025 02.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google