Wednesday, March 25, 2026 Last Updated 31 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 12.44 PM

മോഷണം ആരോപിച്ച് ഗോത്രവര്‍ഗ്ഗക്കാരനായ ആണ്‍കുട്ടിക്ക് മര്‍ദ്ദനം ; മരത്തില്‍ കെട്ടിയിട്ട് അടിവസ്ത്രത്തില്‍ ഉറുമ്പിനെയിട്ടു

uploads/news/2025/04/774558/ant.jpg

കര്‍ണാടക: മോഷണം സംശയിച്ച് ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട ആണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് അടിവസ്ത്രത്തില്‍ ചുവന്ന ഉറുമ്പുകളെ നിക്ഷേപിച്ചു. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയില്‍ ഹക്കി പിക്കി ഗോത്രത്തില്‍പ്പെട്ട പ്രായപൂര്‍ത്തയാകാത്ത കുട്ടിയോട് ക്രൂരത കാട്ടിയത്്. ആക്രമണത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ചന്നഗിരി താലൂക്കിലെ അഷ്ടപ്പനഹള്ളി ഗ്രാമത്തില്‍ ഏപ്രില്‍ 4 നായിരുന്നു സംഭവം നടന്നത്. ഇരയെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു ആണ്‍കുട്ടിയെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, ദക്ഷിണ ബെംഗളൂരുവിലെ 16 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതിന് വ്യാഴാഴ്ച പോലീസ് ഒരു ബാഡ്മിന്റണ്‍ പരിശീലകനെ അറസ്റ്റ് ചെയ്തു.

മുത്തശ്ശിയുടെ ഫോണില്‍ നിന്ന് വാട്ട്സ്ആപ്പ് വഴി 30 വയസ്സുള്ള കോച്ചിന് പെണ്‍കുട്ടി തന്റെ നഗ്‌നചിത്രം അയച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. 16 വയസ്സുള്ള പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പ് ഒരു സ്പോര്‍ട്സ് സെന്ററില്‍ ചേര്‍ന്നിരുന്നു. പ്രതി അവളുടെ പരിശീലകനായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ അവധിക്കാലം ആഘോഷിക്കാന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചിരുന്നു.

അപ്പോഴാണ് മുത്തശ്ശി തന്റെ ഫോണില്‍ നിന്ന് സേവ് ചെയ്യാത്ത ഒരു നമ്പറിലേക്ക് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. പരിശീലകനില്‍ നിന്നുള്ള ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി പലതവണ പറഞ്ഞതായി വീട്ടമ്മ പറഞ്ഞു.

Ads by Google
Monday 07 Apr 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google