Wednesday, March 25, 2026 Last Updated 53 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 11.08 AM

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം ; സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ബഞ്ച് തള്ളി

uploads/news/2025/04/774543/kerala-hugh-court.gif

കൊച്ചി: മുനമ്പം കമ്മീഷന് താല്‍ക്കാലികമായി തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. പ്രവര്‍ത്തനം തല്‍ക്കാലം തുടരമാമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വലിയ ആശ്വാസമാണ്.

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെയാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളു.

സര്‍ക്കാരിന്റെ അപ്പീല്‍ ജൂണില്‍ പരിഗണിക്കും. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയില്‍ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Ads by Google
Monday 07 Apr 2025 11.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google