Wednesday, March 25, 2026 Last Updated 58 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
Monday 07 Apr 2025 09.27 AM

ശബരിമലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ ഉപയോഗശൂന്യമായെന്ന് ; ദ്രവിച്ചവ ഇരുന്നൂറിധികം കുട്ടകളിലായി വാരി മാലിന്യത്തിനൊപ്പം

uploads/news/2025/04/774532/sabarimala.jpg

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗശൂന്യമായെന്ന് ആരോപണം. കഴിഞ്ഞ മകരവിളക്ക് കാലത്ത് ലഭിച്ച രൂപയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നശിച്ചതെന്നാണ് ആരോപണം.

ഉത്സവത്തിനായി ശബരിമല നട തുറന്ന ഈ മാസം ഒന്നിനു രാത്രി എട്ടിനു ഭണ്ഡാരം തുറന്നപ്പോഴാണ് നോട്ടുകള്‍ കണ്ടത്. മകരവിളക്ക് കാലം മുതല്‍ എണ്ണി തിട്ടപ്പെടുത്താത്ത ലക്ഷക്കണക്കിന് രൂപയും ഭക്തര്‍ സമര്‍പ്പിച്ച വിവിധ പൂജാദ്രവ്യങ്ങളും നശിച്ച് ഉപയോഗശൂന്യമായി മാലിന്യങ്ങളോടൊപ്പം ഇരുന്നൂറിധികം കുട്ടകളിലായി വാരി ഭണ്ഡാരത്തിന്റെ മൂലയ്ക്ക് തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ദ്രവിച്ച് നഷ്ടപ്പെട്ടതായിയാണ് സൂചന. ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം ഇത്തരത്തില്‍ നഷ്ടപ്പെട്ടതിന് മകരവിളക്ക്, കുംഭമാസം, മീനമാസം നടതുറപ്പു സമയങ്ങളിലെ ഭണ്ഡാരം സ്‌പെഷല്‍ ഓഫീസര്‍മാര്‍ ആണ് ഉത്തരവാദികളെന്ന് ആരോപിച്ച് ദേവസ്വം എംപ്ലോയീസ് സംഘ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി.

Ads by Google
ജി. അരുണ്‍
Monday 07 Apr 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google