Wednesday, March 25, 2026 Last Updated 59 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 06 Apr 2025 01.09 PM

തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെന്ന് പരാതി: അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

medical, negligence, ranni, taluk, hospital

പത്തനംതിട്ട: പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കും.
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണം. റാന്നി ബ്ലോക്കുപടി സ്വദേശി സുനില്‍ എബ്രഹാമായിരുന്നു പരാതിക്കാരന്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയില്‍ പരിക്കുപറ്റി സുനില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ജീവനക്കാര്‍ മുറിവ് തുന്നിക്കെട്ടിയതിനുള്ളില്‍ ഉറുമ്പുകളെയും പിന്നീട് കണ്ടെത്തിയെന്നായിരുന്നു ആക്ഷേപം. അഞ്ച് തുന്നലുകളിട്ട ശേഷം സി.ടി സ്‌കാനെടുക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുന്നു. യാത്രാമധ്യേ മുറിവിനുള്ളില്‍ അഹസനീയമായ വേദനയുണ്ടായി. സ്‌കാനിങ്ങില്‍ രണ്ട് ഉറുമ്പുകളെ കണ്ടെത്തിയെന്നും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ആദ്യമിട്ട തുന്നിക്കെട്ട് വീണ്ടും ഇളക്കി മുറിവ് വൃത്തിയാക്കി പിന്നെയും തുന്നിക്കെട്ടേണ്ടിവന്നെന്നാണ് സുനിലിന്റെ പരാതി.

റാന്നി ആശുപത്രിയിലെ ജീവനക്കാര്‍ വൃത്തിഹീനമായി മുറിവ് തുന്നിക്കെട്ടിയത് കൊണ്ടാണ് ഉറുമ്പുകളും കയറിക്കൂടിയതെന്നും സുനില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ഡിഎംഒയ്ക്ക് സമര്‍പ്പിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് വിശദമായ പരാതി നല്‍കാനാണ് സുനില്‍ എബ്രഹാമിന്റെ തീരുമാനം.

Ads by Google
Sunday 06 Apr 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google