Wednesday, March 25, 2026 Last Updated 55 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 06 Apr 2025 12.36 PM

കെഎസ്ആര്‍ടിസി ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം: യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

attempt, smuggle, mdma, ksrtc, bus, attingal, 3, arrest

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം. 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. ചിറയിന്‍കീഴ് സ്വദേശി സുമേഷ്,കഠിനംകുളം സ്വദേശി വിപിന്‍ , പാലക്കാട് സ്വദേശി അഞ്ചു എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലഹരിയുമായി എത്തുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കായി സംഘം വലവിരിച്ചിരുന്നു.

പല കോളജുകളിലേക്കും വിതരണം നടത്താനായി എത്തിച്ചിരുന്ന എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നത്. മൂവരെയും ഡാന്‍സാഫ് സംഘം ആറ്റിങ്ങല്‍ പോലീസിന് കൈമാറി.

Ads by Google
Sunday 06 Apr 2025 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google